കേരളത്തിലെ നവോത്ഥാന പാരമ്പര്യം കോൺഗ്രസിനു മാത്രമേ അവകാശപ്പെടാൻ കഴിയൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

വടക്കാഞ്ചേരി: കേരളത്തിലെ നവോത്ഥാന പാരമ്പര്യം കോൺഗ്രസിനു മാത്രമേ അവകാശപ്പെടാൻ കഴിയൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കെ.പി.സി.സി.യുടെ 'ആയിരം വീട് പദ്ധതിയുടെ ഭാഗമായി…

By :  Editor
Update: 2018-11-19 00:14 GMT

വടക്കാഞ്ചേരി: കേരളത്തിലെ നവോത്ഥാന പാരമ്പര്യം കോൺഗ്രസിനു മാത്രമേ അവകാശപ്പെടാൻ കഴിയൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കെ.പി.സി.സി.യുടെ 'ആയിരം വീട് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ കുറാഞ്ചേരി ഉരുൾപൊട്ടലിലെ ദുരിത ബാധിതരായ മൂന്ന് കുടുംബങ്ങൾക്ക് ഭവന നിർമാണത്തിനായി കോൺഗ്രസ് നൽകുന്ന പതിനഞ്ചു ലക്ഷം രൂപയുടെ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിയ്ക്കുകയായിരുന്നു രമേശ് ചെന്നിത്തല.

കേരളം തകർത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഡാമുകൾ തുറന്നു വിട്ടതിലെ വീഴ്ച്ചയാണ് കേരളത്തെ വൻ പ്രളയത്തിലേക്ക് നയിച്ചത്. കോൺഗ്രസ് എന്നും വിശ്വാസികളോടൊപ്പമാണ് . അനാചാരങ്ങളെ എക്കാലത്തും എതിർത്ത കോൺഗ്രസ് ആചാരങ്ങളെ സംരക്ഷിക്കും. ശബരിമലയിൽ ആർ.എസ്.എസിന് അഴിഞ്ഞാടാൻ സി പി എം അവസരമൊരുക്കിയതായും രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലുണ്ടായ പ്രളയം സംസ്ഥാന സർക്കാരിന്റെ സൃഷ്ടിയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുൻ കെ പി സി സി പ്രസിഡന്റ് എം.എം.ഹസ്സൻ പറഞ്ഞു. യോഗത്തിൽ അനിൽ അക്കര എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കേരളവർമ്മ കോളേജിലെ വിദ്യാർഥിനിയ്ക്കുൾപ്പെടെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോ കുര്യൻ, ബ്ലോക്ക് സെക്രട്ടറി ജോ ജോ കുര്യൻ, എന്നിവർ നൽകുന്ന 10 സെന്റ് സ്ഥലത്തിന്റെ ആധാരം ചടങ്ങിൽ രമേഷ് ചെന്നിത്തല വിതരണം ചെയ്തു. ശബരിമല വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടിൽ തത്പരരായി യൂത്ത് കോൺഗ്രസിൽ ചേർന്ന പത്തു ഡി .വൈ. എഫ് .ഐ, യുവമോർച്ചാ പ്രവർത്തകർക്ക് രമേഷ് ചെന്നിത്തല അംഗത്വം നൽകി.ഡി. സി .സി .പ്രസിഡൻറ് ടി.എൻ.പ്രതാപൻ, കെ പി സി സി സെക്രട്ടറി എൻ.കെ.സുധീർ, കോൺഗ്രസ് നേതാക്കളായ പി.എ.മാധവൻ, ജോസഫ് ചാലിശ്ശേരി, രാജേന്ദ്രൻ അരങ്ങത്ത്, ജോസ് വള്ളൂർ, കെ.അജിത്കുമാർ, അടാട്ട് പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ.ജയചന്ദ്രൻ ,ജില്ലാ പഞ്ചായത്തംഗം അജിതാ കൃഷ്ണൻ, എം.എ.രാമകൃഷ്ണൻ, എൻ.ആർ.സതീശൻ, ജിജോ കുര്യൻ, ജിമ്മി ചുണ്ടൽ, ഷാഹിദാ റഹ്മാൻ, എൻ.എ.സാബു,. അഡ്വ.ടി.എസ്.മായാദാസ്, അഡ്വ.സി.വിജയൻ, എൻ.ആർ.രാധാകൃഷ്ണൻ, തോമസ് പി.എസ്.വേണുഗോപാൽ, ആനി ജോസ്, വൈശാഖ് നാരായണസ്വാമി, സിന്ധു സുബ്രന്മണ്യൻ, ബുഷ്റ റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.

Similar News