വടക്കാഞ്ചേരിയിൽഎയ്ഡ്സ് ദിനാചരണ റാലി സംഘടിപ്പിച്ചു

വടക്കാഞ്ചേരി: അറിയാം നിങ്ങളുടെ സ്ഥിതി എന്ന സന്ദേശത്തിൽ എയ്ഡ് ദിനാചരണത്തിൻ്റെ ഭാഗമായി വടക്കാഞ്ചേരിയിൽ റാലി സംഘടിപ്പിച്ചു.വടക്കാഞ്ചേരി പൊതുജനാരോഗ്യ വിഭാഗത്തിൻ്റേയും, ജ്യോതി എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടേയും ആഭിമുഖ്യത്തിലാണ് റാലി…

By :  Editor
Update: 2018-12-01 07:44 GMT

വടക്കാഞ്ചേരി: അറിയാം നിങ്ങളുടെ സ്ഥിതി എന്ന സന്ദേശത്തിൽ എയ്ഡ് ദിനാചരണത്തിൻ്റെ ഭാഗമായി വടക്കാഞ്ചേരിയിൽ റാലി സംഘടിപ്പിച്ചു.വടക്കാഞ്ചേരി പൊതുജനാരോഗ്യ വിഭാഗത്തിൻ്റേയും, ജ്യോതി എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടേയും ആഭിമുഖ്യത്തിലാണ് റാലി നടന്നത്.എയ്ഡ്സിനേപ്പറ്റി ജനങ്ങളിൽ അവബോധമുണ്ടാക്കുക, എച്ച്ഐവി പരിശോധനയ്ക്കുള്ള തടസ്സങ്ങൾ നീക്കുകായെന്നതാണ് എയ്ഡ്സ് ദിനാചരണത്തിൻ്റെ ലക്ഷ്യം. ഓട്ടുപാറയിൽ നിന്ന് ആരംഭിച്ച റാലി നഗരസഭാ കൗൺസിലർ.സിന്ധു സുബ്രഹ്മണ്യൻ ഫ്ളാഗ് ഓഫ് ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർമാരായ ' സന്തോഷ്, ഗീത, ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർമാരായ ജയിംസ്, ഗോകുൽദാസ് ,നേഴ്സുമാരായ സംഗീത, ധന്യ, ജ്യോതിസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ: നിഷ, നീതു, ആശാ പ്രവർത്തകർ, വടക്കാഞ്ചേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ " Nss യൂണിറ്റിലെ നൂറോളം വിദ്യാർത്ഥികൾ, വ്യാസാ NSS കോളേജിലെ Nടട യൂണിറ്റിലെ മുപ്പതോളം വിദ്യാർത്ഥികൾ എന്നിവർ പ്ലക്കാർഡുകളുമേന്തി റാലിയിൽ കണ്ണികളായി.

Similar News