വനിതാ മതിലില്‍ നിന്നും പിന്മാറിയ മഞ്ജുവിനെ സോഷ്യല്‍ മീഡിയയിൽ സംഘിയാക്കി മാറ്റി സൈബര്‍ സഖാക്കള്‍
വനിതാ മതിലില്‍ നിന്നും പിന്മാറിയ മഞ്ജുവിനെ സോഷ്യല്‍ മീഡിയയിൽ സംഘിയാക്കി മാറ്റി സൈബര്‍ സഖാക്കള്‍,സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വനിതാമതിലിനു പിന്തുണയറിയിച്ചു മഞ്ജു വാരിയര്‍ ഇന്നലെ രാവിലായണ് രംഗത്ത്…
വനിതാ മതിലില്‍ നിന്നും പിന്മാറിയ മഞ്ജുവിനെ സോഷ്യല്‍ മീഡിയയിൽ സംഘിയാക്കി മാറ്റി സൈബര്‍ സഖാക്കള്‍,സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വനിതാമതിലിനു പിന്തുണയറിയിച്ചു മഞ്ജു വാരിയര്‍ ഇന്നലെ രാവിലായണ് രംഗത്ത് എത്തിയത്. 'വുമന്‍സ് വാള്' എന്ന ഫേസ്ബുക് പേജിലെ വിഡിയോയിലൂടെയാണു താരം വനിതാമതിലില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിനാണ് മതില് സംഘടിപ്പിക്കുന്നത്. എന്നാല്‍ വൈകുന്നേരമായപ്പോള്‍ നിലപാട് മാറ്റി. സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണെന്ന് മഞ്ജു പറഞ്ഞു.ഈ പ്രസ്താവന വന്നതോടെ മഞ്ജുവിനെ സംഘിയാക്കാനുള്ള തിരക്കിലാണ് സൈബര്‍ സഖാക്കള്‍,ആദ്യത്തെ അനുകൂല പോസ്റ്റ് സൈബര്‍ സഖാക്കള്‍ വലിയ ചര്‍ച്ചയാക്കിയിരുന്നു . കേരളത്തില്‍ ഏറ്റവും ആരാധകരുള്ള ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇടതു സർക്കാരിന് അനുകൂലമാണെന്ന വാദംവെച്ചുകൊണ്ട് ,എന്നാൽ മഞ്ജുവിന്റെ മാറ്റം ഇവരെ കുറച്ചൊന്നുമല്ല നാണം കെടുത്തിയത്.ഇതോടെ സംഘിയാക്കിയുള പ്രചരണങ്ങള്‍ വ്യാപകമാവുകയും ചെയ്തു.