കണ്ണൂര്‍-മുംബൈ ഗോ എയര്‍ സര്‍വീസ് ജനുവരി 10 മുതല്‍

കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്കും തിരിച്ചും ഗോ എയര്‍ ദിവസേന ഡയറക്ട് സര്‍വീസ് ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ജനുവരി പത്ത് മുതല്‍ കണ്ണൂര്‍-മുംബൈ…

By :  Editor
Update: 2018-12-20 00:17 GMT

കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്കും തിരിച്ചും ഗോ എയര്‍ ദിവസേന ഡയറക്ട് സര്‍വീസ് ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ജനുവരി പത്ത് മുതല്‍ കണ്ണൂര്‍-മുംബൈ സര്‍വീസും 11 മുതല്‍ മുംബൈ-കണ്ണൂര്‍ സര്‍വീസും തുടങ്ങും. കണ്ണൂരില്‍ നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് മുംബൈയില്‍ എത്തുംവിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് രാത്രി 11ന് പുറപ്പെടുന്ന ജി8-621 വിമാനം പുലര്‍ച്ചെ ഒന്നിന് മുംബൈയിലെത്തും. മുംബൈയില്‍ നിന്ന് രാത്രി 12.45ന് പുറപ്പെടുന്ന ജി8-620 വിമാനം പുലര്‍ച്ചെ 2.45ന് കണ്ണൂരിലിറങ്ങും.
കണ്ണൂര്‍-മുംബൈ സെക്ടറിലെ യാത്രക്കാരുടെ എണ്ണം പരിഗണിച്ചാണ് പുതിയ സര്‍വീസുകള്‍. നിലവില്‍ 24 സെക്ടറുകളിലായി 234 ഡൊമസ്റ്റിക് സര്‍വീസുകളാണ് ഗോ എയര്‍ നടത്തുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസുകളും വൈകാതെ ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
നിലവില്‍ 24 ഡൊമസ്റ്റിക് വിമാനത്താവളങ്ങളില്‍ നിന്നും രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നുമാണ് ഗോഎയര്‍ സര്‍വീസ് നടത്തുന്നത്.

Similar News