ബോളിവുഡ് താരം കാദര്‍ ഖാന്‍ അന്തരിച്ചു

ബോളിവുഡിലെ പ്രമുഖ നടനും എഴുത്തുകാരനുമായ കാദര്‍ ഖാന്‍ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. ഹാസ്യ വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും തന്റേതായ…

By :  Editor
Update: 2019-01-01 04:49 GMT

ബോളിവുഡിലെ പ്രമുഖ നടനും എഴുത്തുകാരനുമായ കാദര്‍ ഖാന്‍ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. ഹാസ്യ വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മുന്നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.എഴുത്തുകാരനായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച കാദര്‍ ഖാന്‍ ദാഗ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. 250 ലേറെ ചിത്രങ്ങള്‍ക്ക് സംഭാഷണം എഴുതിയിട്ടുണ്ട്.

Similar News