എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: വിജയശതമാനം കൂടുതല്‍
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍. ഈ വര്‍ഷത്തെ വിജയശതമാനം ശതമാനം 97.84 %. 4,37,156 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.…
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍. ഈ വര്‍ഷത്തെ വിജയശതമാനം ശതമാനം 97.84 %. 4,37,156 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
കഴിഞ്ഞ വര്‍ഷം 91.58 ശതമാനമായിരുന്നു വിജയം. 34,313 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി. വിജയശതമാനം കൂടുതല്‍ ലഭിച്ച ജില്ല എറണാകുളം 99.12 %. ഏറ്റവും കുറവ് വിജയശതമാനം ലഭിച്ചത് വയനാട് ജില്ലയില്‍, 93.87%. ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയത് വയനാട് ജില്ലയിലാണ്.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 517 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ വിജയം നേടിയ വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴയാണ്. പ്ലസ് വണ്‍ പ്രവേശന നടപടികള്‍ മേയ് ഒന്‍പതിനാണ് ആരംഭിക്കുന്നത്.