കൊടൈക്കനാൽ വന്യജീവിസങ്കേതത്തിൽ വന്യജീവികൾക്ക് മിനറൽ ഉപ്പുകട്ടികൾ
കൊടൈക്കനാൽ വന്യജീവിസങ്കേതത്തിൽ പഴനി റേഞ്ചിന്റെ കീഴിലുള്ള വനമേഖലയിൽ 14 സ്ഥലങ്ങളിലായി മിനറൽ ഉപ്പുകട്ടികൾ സ്ഥാപിച്ചു. ഈ ഉപ്പുകട്ടികളിൽ മഗ്നീഷ്യം, സോഡിയം,കോപ്പർ, ഉപ്പ് തുടങ്ങിയ രാസവസ്തുകൾ ചേർത്ത് നിർമിച്ചതാണ്…
By : Editor
Update: 2019-02-09 23:41 GMT
കൊടൈക്കനാൽ വന്യജീവിസങ്കേതത്തിൽ പഴനി റേഞ്ചിന്റെ കീഴിലുള്ള വനമേഖലയിൽ 14 സ്ഥലങ്ങളിലായി മിനറൽ ഉപ്പുകട്ടികൾ സ്ഥാപിച്ചു. ഈ ഉപ്പുകട്ടികളിൽ മഗ്നീഷ്യം, സോഡിയം,കോപ്പർ, ഉപ്പ് തുടങ്ങിയ രാസവസ്തുകൾ ചേർത്ത് നിർമിച്ചതാണ് രണ്ടുകിലോ തൂക്കംവരുന്ന ഉപ്പുകട്ടികൾ.വന്യജീവികൾക്ക് രോഗ പ്രതിരോധശക്തി വർധിപ്പിക്കുകയും പകർച്ചവ്യാധി പകരാതിരിക്കുവാനും ഇതുകഴിക്കുന്നതുമൂലം കഴിയും.വംശവർദ്ധനയ്ക്കും ഗർഭസ്ഥശിശുവിന്റെ ആരോഗ്യപരമായ വളർച്ചക്ക് ഇത് ഉപകരിക്കുമെന്ന് പഴനി റേഞ്ച് ഓഫീസർ ഗണേശ് റാം പറഞ്ഞു.