മഞ്ചേരിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതി പിടിയില്‍; അറസ്റ്റിലായത് എസ്ഡിപിഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ മുനീര്‍
മഞ്ചേരി പയ്യനാട് ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനും പയ്യനാട് സ്വദേശിയുമായ അബ്ദുള്‍ മുനീറാണ് പിടിയിലായത്. മഞ്ചേരി ആര്‍എസ്‌എസ് ഖണ്ഡ്…
മഞ്ചേരി പയ്യനാട് ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനും പയ്യനാട് സ്വദേശിയുമായ അബ്ദുള്‍ മുനീറാണ് പിടിയിലായത്. മഞ്ചേരി ആര്‍എസ്‌എസ് ഖണ്ഡ് കാര്യവാഹക് കറുത്തേടത്ത് അഭിലാഷിന്റെ സഹോദരന്‍ മഞ്ചേരി മുന്‍ നഗര ശാരീരിക് ശിക്ഷക് അര്‍ജുനാ(25)ണ് വെട്ടേറ്റത്. സംഭവത്തിനു ശേഷം ഒരു ബൈക്ക് ഉപേക്ഷിച്ചാണ് സംഘം കടന്നത്.
മഞ്ചേരി സി ഐ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അബ്ദുള്‍ മുനീറിനെ അറസ്റ്റ് ചെയ്തത്. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ അര്‍ജുനെ ജനുവരിയിലാണ്് ഒരു സംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വീടിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന അര്‍ജ്ജുനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
കേസില്‍ എസ്ഡിപിഐ പ്രവത്തകരായ പൊടുവണ്ണിക്കല്‍ അബ്ദുള്‍ അസീസ്, മഞ്ചേരി മുള്ളൻപാറ സ്വദേശി മുഹമ്മദ് അസ്‌ലം, പാപ്പിനിപ്പാറ സ്വദേശി വി അഷ്‌റഫ് എന്നിവരെ പൊലീസ് നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു.