അടുത്ത വര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷ ഒന്നിച്ച്

അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷ ഒന്നിച്ച് നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പ്രതിവര്‍ഷം 203 പ്രവൃത്തി ദിനങ്ങളായി നിജപ്പെടുത്തും. ആറ് ശനിയാഴ്ചകള്‍ പ്രവൃത്തി…

By :  Editor
Update: 2019-03-05 07:22 GMT

അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷ ഒന്നിച്ച് നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പ്രതിവര്‍ഷം 203 പ്രവൃത്തി ദിനങ്ങളായി നിജപ്പെടുത്തും. ആറ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനും പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.

ജൂണ്‍ മൂന്നിനായിരിക്കും അടുത്ത വിദ്യാഭ്യാസ വര്‍ഷം സ്‌കൂള്‍ തുറക്കുക. ക്രിസ്തുമസ് പരീക്ഷ ഡിസംബര്‍ 11 മുതലും വാര്‍ഷിക പരീക്ഷ മാര്‍ച്ച് 16നും തുടങ്ങും. സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ച് മുതല്‍ ആരംഭിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ എത്തിക്കുന്നതിന്റെ ഭാഗമായി പ്രവേശനോത്സവം മുതല്‍ പഠനോത്സവം വരെയുള്ള പരിപാടികള്‍ നടത്താനും പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

Similar News