വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ്

വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ് നടക്കുന്നതായി സൂചന. വൈത്തിരിയില്‍ ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനകത്താണ് വെടിവെപ്പ് നടക്കുന്നത്.  റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍…

By :  Editor
Update: 2019-03-06 11:33 GMT

വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ് നടക്കുന്നതായി സൂചന. വൈത്തിരിയില്‍ ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനകത്താണ് വെടിവെപ്പ് നടക്കുന്നത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഹോട്ടല്‍ ജീവനക്കാരോട് പണം ആവശ്യപ്പെട്ടു. ഇതേ സമയം ഇവരെ പിന്തുടര്‍ന്ന് കേരള പൊലീസിന്‍റെ തണ്ടര്‍ബോള്‍ട്ട് സംഘവും പിന്നാലെ എത്തി. ഇതോടെയാണ് ഇരൂകൂട്ടരും തമ്മില്‍ വെടിവെപ്പ് ആരംഭിച്ചത്.

വെടിവെപ്പില്‍ രണ്ടു മാവോയിസ്റ്റുകൾക്ക് പരിക്കേറ്റതായി സംശയമുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചില്ല. റിസോര്‍ട്ടിലെ ജീവനക്കാരുടേയും താമസക്കാരുടേയും സ്ഥിതി എന്തെന്നും വ്യക്തമല്ല. വെടിവെപ്പിനെ തുടര്‍ന്ന് കോഴിക്കോട്-ദേശീയ പാതയിലെ ഗതാഗതം പൊലീസ് തടഞ്ഞിരിക്കുകയാണ്.

Similar News