ശബരിമല പ്രക്ഷോഭം ; ശ്രീധരൻ പിള്ളയും ശശികല ടീച്ചറും സെൻകുമാറുമുൾപ്പെടെ നിരവധി നേതാക്കൾക്കെതിരെ കേസ്
കൊച്ചി : ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരായ പ്രമുഖ വ്യക്തികള്‍ക്കെതിരെ 400 ഓളം കേസുകള്‍ രജിസ്ട്രര്‍ ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കര്‍മ്മ…
കൊച്ചി : ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരായ പ്രമുഖ വ്യക്തികള്‍ക്കെതിരെ 400 ഓളം കേസുകള്‍ രജിസ്ട്രര്‍ ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കര്‍മ്മ സമിതി നേതാക്കളായ പിഇബി മേനോന്‍, കെ.പി ശശികല ടീച്ചര്‍, മുന്‍ ഡിജിപി സെന്‍കുമാര്‍, മുന്‍ പിഎസ്എസി ചെയര്‍മാന്‍ കെ.എസ് രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് കേസുകളെടുത്തത്.
ശബരിമലയില്‍ യുവതികളെ കയറ്റിയുള്ള ആചാരലംഘനവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ നടത്തിയ ഹര്‍ത്താലിനിടെയുണ്ടായ നാശ നഷ്ടങ്ങള്‍, ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട മറ്റ് പ്രതിഷേധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ശബരിമല കര്‍മ്മ സമിതി, ബിജെപി നേതാക്കള്‍ക്കെതിരെ പോലിസ് വ്യാപകമായി കേസുകള്‍ രജിസ്റ്റർ ചെയ്തത്.