എം.കെ രാഘവനെതിരായ പരാതികള്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി അന്വേഷിക്കും. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം

എം.കെ രാഘവനെതിരായ പരാതികള്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി അന്വേഷിക്കും. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം . ഗൂഢാലോചനയാണെന്ന രാഘവന്റെ പരാതിയും അന്വേഷിക്കും. അതേസമയം രാഘവന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്…

By :  Editor
Update: 2019-04-06 00:19 GMT

എം.കെ രാഘവനെതിരായ പരാതികള്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി അന്വേഷിക്കും. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം . ഗൂഢാലോചനയാണെന്ന രാഘവന്റെ പരാതിയും അന്വേഷിക്കും. അതേസമയം രാഘവന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. രാഘവനെതിരായ ഒളിക്യാമറ വിവാദത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു.

Similar News