ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികക്ക് നാളെ അന്തിമ രൂപമാകും;പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിനം നാളെ

ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികക്ക് നാളെ അന്തിമ രൂപമാകും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. 20 മണ്ഡലങ്ങളിലായി 242 നാമനിര്‍ദേശപത്രികകളാണ് അംഗീകരിച്ചിരിക്കുന്നത്. നാമനിര്‍ദേശ പത്രിക…

By :  Editor
Update: 2019-04-06 23:33 GMT

ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികക്ക് നാളെ അന്തിമ രൂപമാകും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. 20 മണ്ഡലങ്ങളിലായി 242 നാമനിര്‍ദേശപത്രികകളാണ് അംഗീകരിച്ചിരിക്കുന്നത്.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കുന്നതോടെ മത്സര ചിത്രം പൂര്‍ണമാകും. സൂക്ഷ്മ പരിശോധനയില്‍ 61 പത്രികകള്‍ തള്ളിയിരുന്നു. ഏറ്റവും കൂടുതല്‍ പത്രികകള്‍ ഉള്ളത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലാണ്. 22 പത്രികകള്‍. ഏറ്റവും കുറവ് കോട്ടയത്ത്. പതിനഞ്ച് പത്രികകള്‍ സമര്‍പ്പിച്ച കോട്ടയത്ത് ഏഴ് പത്രികകള്‍ അംഗീകരിച്ചു. പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ ചൂട് പിടിക്കും.

Similar News