സൂപ്പര്‍സ്റ്റാര്‍ ആയി മാറി കരിഞ്ചാംപാടി തണ്ണിമത്തന്‍
പലതരത്തിലുള്ള തണ്ണിമത്തനുകള്‍ ഇപ്പോള്‍ വിപണിയിലെത്തുന്നുണ്ടെങ്കിലും സൂപ്പര്‍സ്റ്റാര്‍ ആയി മാറിയിരിക്കുകയാണ് കരിഞ്ചാംപാടി തണ്ണിമത്തന്‍. സാധാരണ അകത്ത് ചുവന്നിരിക്കുന്ന തണ്ണിമത്തനാണ് കൂടുതലും കണ്ടിട്ടുള്ളതെങ്കിലും കരിഞ്ചാംപാടി തണ്ണിമത്തന് ഉള്ളില്‍ മഞ്ഞ നിറമാണ്.…
പലതരത്തിലുള്ള തണ്ണിമത്തനുകള്‍ ഇപ്പോള്‍ വിപണിയിലെത്തുന്നുണ്ടെങ്കിലും സൂപ്പര്‍സ്റ്റാര്‍ ആയി മാറിയിരിക്കുകയാണ് കരിഞ്ചാംപാടി തണ്ണിമത്തന്‍.
സാധാരണ അകത്ത് ചുവന്നിരിക്കുന്ന തണ്ണിമത്തനാണ് കൂടുതലും കണ്ടിട്ടുള്ളതെങ്കിലും കരിഞ്ചാംപാടി തണ്ണിമത്തന് ഉള്ളില്‍ മഞ്ഞ നിറമാണ്. കൂടാതെ സാധാരണ തണ്ണിമത്തനേക്കാള്‍ രുചിയിലും കേമനാണ് കരിഞ്ചാംപാടി തണ്ണിമത്തന്‍.
മലപ്പുറത്തെ ഒരുക്കൂട്ടം കര്‍ഷകരാണ് വെള്ളരി നഷ്ടമായതോടെ കരിഞ്ചാംപാടിയില്‍ തണ്ണിമത്തന്‍ കൃഷി ചെയ്യാന്‍ ഇറങ്ങിയത്. കരിഞ്ചാംപാടി പാടശേഖരത്ത് അമീര്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള 20 കര്‍ഷകരാണ് കൃഷി തുടങ്ങിയത്.വിദേശത്ത് നിന്നാണ് പ്രത്യേക ഇനത്തിലുള്ള ഇതിന്റെ വിത്ത് കൊണ്ടു വന്നത്. മഞ്ഞക്കാമ്ബുള്ള തണ്ണിമത്തന് സാധാരണ തണ്ണിമത്തനേക്കാള്‍ സ്വാദും കൂടുതലായിരിക്കും. നിലവില്‍ 15 ഏക്കറിലാണ് കൃഷി. അടുത്ത വര്‍ഷം മുതല്‍ കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് യുവ കര്‍ഷകര്‍.