ജനപ്രിയ സോഷ്യൽ മീഡിയ വെബ്സൈറ്റായ ഫേസ്ബുക് അടിമുടി മാറ്റത്തിനൊരുങ്ങുന്നു

ജനപ്രിയ സോഷ്യൽ മീഡിയ വെബ്സൈറ്റായ ഫേസ്ബുക് അടിമുടി മാറ്റത്തിനൊരുങ്ങുന്നു. പുതിയ രൂപത്തിലും ഭാവത്തിലും ഒട്ടേറെ പുതുമകളുമായി ഫേസ്ബുക്കിന്റെ പുതിയ വെർഷൻ ഉടൻ തന്നെ ഉപഭോക്താക്കളിൽ എത്തും. ഫേസ്ബുക്കിനൊപ്പം മെസഞ്ചറിലും…

By :  Editor
Update: 2019-05-01 04:12 GMT

ജനപ്രിയ സോഷ്യൽ മീഡിയ വെബ്സൈറ്റായ ഫേസ്ബുക് അടിമുടി മാറ്റത്തിനൊരുങ്ങുന്നു. പുതിയ രൂപത്തിലും ഭാവത്തിലും ഒട്ടേറെ പുതുമകളുമായി ഫേസ്ബുക്കിന്റെ പുതിയ വെർഷൻ ഉടൻ തന്നെ ഉപഭോക്താക്കളിൽ എത്തും. ഫേസ്ബുക്കിനൊപ്പം മെസഞ്ചറിലും വാട്ട്സ് ആപ്പിലും ഇൻസ്റ്റഗ്രാമിലും ഒട്ടേറെ മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സാൻ ജോസിൽ നടന്ന എഫ്8 ഡെവലപ്പർ കോൺഫറൻസിൽ മാർക്ക് സുക്കർബർഗ് തന്നെയാണ് മാറ്റങ്ങൾ അവതരിപ്പിച്ചത്.

വെബ് വെർഷനിൽ വരുത്തിയ മാറ്റമാണ് എടുത്തുപറയേണ്ടത്. ഇതുവരെയുള്ളതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഡിസൈനാണ് പുതിയ വെർഷന്റെ പ്രത്യേകത. എഫ്ബി 5 എന്ന് പേരിട്ടിരിക്കുന്ന വെർഷനിൽ ഡാർക്ക് മോഡ് ഒപ്ഷനുമുണ്ടാകും. വീഡിയോകൾക്ക് മുൻഗണന നൽകുന്നതാണ് പുതിയ ഡിസൈൻ. ഒപ്പം ഇവന്റുകൾക്കും ഗ്രൂപ്പുകൾക്കും പ്രാധാന്യം നൽകുന്നുണ്ട്.മെസഞ്ചർ ആപ്ലിക്കേഷനിലും പുതിയ മാറ്റങ്ങൾ ഫേസ്ബുക് വരുത്തിയിട്ടുണ്ട്. ആപ്ലിക്കേഷന്റെ സൈസ് കുറക്കുകയും വേഗത്തിൽ ഓപ്പണാകുന്ന തരത്തിലുള്ള ഡിസൈനുമാണ് പ്രധാന പ്രത്യേകത.

പുതുക്കിയ മെനുബാറിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് ഐക്കൺ ഒഴിവാക്കിയപ്പോൾ നോട്ടിഫിക്കേഷനൊപ്പം ഫേസ്ബുക് വാച്ച് ഐക്കണും ഗ്രൂപ്പ് ഐക്കണും ഉൾപ്പെടുത്തിയിട്ടുണ്ട്. മാറ്റങ്ങൾ വരും മാസങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങും. എന്നാൽ ആൻഡ്രോയ്ഡ്, ഐഒഎസ് മൊബൈൽ ആപ്പുകളിൽ ഉടൻ തന്നെ മാറ്റങ്ങൾ ലഭ്യമാകും.

Similar News