പ്ലസ് വണ്‍ പ്രവേശനം; മെയ് 16 വരെ അപേക്ഷകള്‍ നല്‍കാം

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. hscap.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. മെയ് 16 വരെ ഹയര്‍സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാം.…

By :  Editor
Update: 2019-05-10 07:56 GMT

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. hscap.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. മെയ് 16 വരെ ഹയര്‍സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും അടുത്തുള്ള ഏതെങ്കിലും സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പരിശോധനയ്ക്ക് സമര്‍പ്പിക്കണം.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രവേശനത്തിനായുള്ള അപേക്ഷകള്‍ http://www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രിന്റൗട്ട് അനുബന്ധ രേഖകളോടൊപ്പം വെരിഫിക്കേഷനായി അടുത്തുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നല്‍കി രസീത് സൂക്ഷിക്കണം.

സ്‌കൂള്‍ തലത്തില്‍ ഹെല്‍പ് ഡെസ്‌ക്കുകളിലേക്ക് ദിവസവും രണ്ട് അധ്യാപകരെ വീതം നിയമിക്കണമെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും അതാത് ജില്ലകളിലെ പ്രോസ്‌പെക്ടസ് പ്രിന്റ് എടുത്ത് പ്രദര്‍ശിപ്പിക്കാനും മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Tags:    

Similar News