സംസ്ഥാനത്ത് മത്തിയുടെ ലഭ്യത കുറയുന്നു; മീനുകള്‍ കൂട്ടത്തോടെ തമിഴ്നാട് തീരത്തേക്ക്

സംസ്ഥാനത്ത് മത്തിയുടെ ലഭ്യത കുറയുന്നു. എല്‍നീനോ എന്ന പ്രതിഭാസം മൂലമാണ് കേരളത്തിന്റെ കടല്‍ തീരങ്ങളില്‍ മത്തിയുടെ ലഭ്യത കുറയുന്നതും മീനുകള്‍ തമിഴ്നാട് തീരത്തേക്ക് പോവുന്നതുമെന്നാണ് റിപ്പോര്‍ട്ട്,സമുദ്രജലത്തിന്റെ ചൂട്…

By :  Editor
Update: 2019-06-26 03:01 GMT

സംസ്ഥാനത്ത് മത്തിയുടെ ലഭ്യത കുറയുന്നു. എല്‍നീനോ എന്ന പ്രതിഭാസം മൂലമാണ് കേരളത്തിന്റെ കടല്‍ തീരങ്ങളില്‍ മത്തിയുടെ ലഭ്യത കുറയുന്നതും മീനുകള്‍ തമിഴ്നാട് തീരത്തേക്ക് പോവുന്നതുമെന്നാണ് റിപ്പോര്‍ട്ട്,സമുദ്രജലത്തിന്റെ ചൂട് കൂടുന്ന പ്രതിഭാസമാണ് എല്‍നിനോ. ഇതാണ് മത്തിയുടെ വളര്‍ച്ചയെയും പ്രത്യുല്‍പാദനത്തേയും ബാധിച്ചിരിക്കുന്നത്. ചൂട് കൂടുന്നതോടെ മീന്‍ കേരളാ തീരത്ത് നിന്നും തമിഴ്നാട്ടിലെ രാമേശ്വരം ഭാഗത്തേക്ക് നീങ്ങും. അറബിക്കടലില്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ മുട്ടകളുടെ പ്രത്യുല്‍പാദനം നടക്കേണ്ട സ്ഥാനത്ത് ഇപ്പോള്‍ അയ്യായിരത്തില്‍ താഴെ മുട്ടകളേ ഉത്പാദിപ്പിക്കപ്പെട്ടുള്ളൂ എന്നാണ് കേന്ദ്ര മത്സ്യ ഗവേഷണകേന്ദ്രം പറയുന്നത്.

Similar News