'കൊടപ്പനക്കൽ തറവാട്' ചിത്രികരണം പൂർത്തിയായി

കൊടപ്പനക്കൽ തറവാടിൻറെ ചരിത്രത്തെയും വർത്തമാനത്തെയും, ലോകത്തിനു സുപരിചിതമായ മുഖങ്ങൾക്കപ്പുറത്തെ അവരുടെ സ്വകാര്യ ജീവിത നിമിഷങ്ങളേയും, കോർത്തിണക്കിയ 'കൊടപ്പനക്കൽ തറവാട്' ഡോക്യൂ-ഫിക്ഷൻ. ചിത്രികരണം പൂർത്തിയായി.കേരള ചലച്ചിത്ര വികസന കോർപറേഷൻ…

By :  Editor
Update: 2019-06-30 22:03 GMT

കൊടപ്പനക്കൽ തറവാടിൻറെ ചരിത്രത്തെയും വർത്തമാനത്തെയും, ലോകത്തിനു സുപരിചിതമായ മുഖങ്ങൾക്കപ്പുറത്തെ അവരുടെ സ്വകാര്യ ജീവിത നിമിഷങ്ങളേയും, കോർത്തിണക്കിയ 'കൊടപ്പനക്കൽ തറവാട്' ഡോക്യൂ-ഫിക്ഷൻ. ചിത്രികരണം പൂർത്തിയായി.കേരള ചലച്ചിത്ര വികസന കോർപറേഷൻ പാനൽ ഡയറക്ടറും ദേശീയ -സംസ്ഥാന പുരസ്കാര ജേതാവുമായ ആരിഫ് വെള്ളയിലാണ് ഇതിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

എഴൂത്തുകാരനും മാധ്യമ പ്രവർത്തകനുമായ കൃഷ്ണദാസ് പുലാപ്പറ്റയാണ് ഇതിൽ അന്വേഷകൻറെ വേഷം ചെയ്തിരിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., പ്രൊഫ.ആലിക്കുട്ടി മുസ്ലിയാർ, ജോൺ ബ്രിട്ടാസ്, എം. ജി. എസ്. നാരായണൻ, കെ. കെ. എൻ. കുറുപ്പ്, അഡ്വ. ശ്രീധരൻ പിള്ള, കമാൽ വരദൂർ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, റഹ്മത്തുള്ള ഖാസിമി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, മുസ്‌തഫ മുണ്ടുപാറ, അബ്ദുറഹ്മാൻ മങ്ങാട്, ഹുസൈൻ രണ്ടത്താണി തുടങ്ങിയവർ ഈ ചിത്രത്തിന്റെ ദൃശ്യഭാഷയുടെ ഭാഗമായി മാറുന്നു.

ജോസഫ് എന്ന സിനിമയുടെ സംഗീതസംവിധായകനായ രഞ്ജിൻ രാജാണ് ഇതിന്റെ സംഗീതം നിർവ്വഹിച്ചത്.ഒന്നേമുക്കാൽ മണിക്കൂറാണ് ഈ ചിത്രത്തിന്റെ ദൈർഘ്യം.ലോഡ് സ്റ്റാർ മീഡിയയോടൊപ്പം 'കൊടപ്പനക്കൽ തറവാട്' നിർമ്മിച്ചിരിക്കുന്നത് ഖത്തറിലെ പ്രമുഖ വ്യവസായിയായ മുസ്‌തഫ പല്ലിശ്ശേരിയാണ്. സഹനിർമ്മാണം: ജലീൽ വലിയകത്ത്.

പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ അംഗങ്ങളുടെയും കലാ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ ജൂലായ് 13 നു വൈകുന്നേരം 6 മണിക്ക് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ വെച്ച് പത്മശ്രീ എം. എ. യൂസുഫലി ഇതിന്റെ ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്യും.

Similar News