കിനാലൂര്‍ എസ്റ്റേറ്റ് ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത് താത്കാലികമായി തടഞ്ഞ് കോഴിക്കോട് ജില്ലാ കളക്ടര്‍

കോഴിക്കോട്: കിനാലൂര്‍ എസ്റ്റേറ്റ് ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത് താത്കാലികമായി തടഞ്ഞ് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു. ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചു വിറ്റത് വിവാദമായതിനെ തുടര്‍ന്നാണ്…

By :  Editor
Update: 2019-07-10 03:28 GMT

കോഴിക്കോട്: കിനാലൂര്‍ എസ്റ്റേറ്റ് ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത് താത്കാലികമായി തടഞ്ഞ് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു. ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചു വിറ്റത് വിവാദമായതിനെ തുടര്‍ന്നാണ് നടപടി.
കെ.എല്‍.ആര്‍ നിയമത്തിന്റെ സെക്ഷന്‍ 120 എ പ്രകാരമാണ് കളക്ടറുടെ ഉത്തരവ്. കെ.എല്‍.ആര്‍ നിയമത്തിന്റെ ലംഘനമുണ്ടായാല്‍ നടപടിയെടുക്കാന്‍ കളക്ടര്‍ക്ക് അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്. ഇതുപ്രകാരമാണ് രജിസ്ട്രേഷന്‍ തടഞ്ഞ് ഉത്തരവിറക്കിയത്.

കിനാലൂര്‍ എസ്റ്റേറ്റിലെ 25 ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചു വിറ്റത് നേരത്തെ വിവാദമായിരുന്നു. വിഷയത്തില്‍ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് നിലനില്‍ക്കെയാണ് അത് മറച്ചുവെച്ച്‌ ഭൂമി മറിച്ചു വിറ്റത്. കിനാലൂര്‍ എസ്റ്റേറ്റിലേത് മിച്ചഭൂമിയാണെന്നും അതിനാല്‍ ഭൂമി മുറിച്ചു വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ പാടില്ലെന്നുമാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നത്. എന്നാല്‍, ഇത് മറികടക്കാന്‍ വേണ്ടി ഡിവിഷന്‍ ബെഞ്ചിന്റെ വിധി മറച്ചുവെച്ച്‌ സിംഗിള്‍ വെഞ്ചില്‍ മറ്റൊരു ഹര്‍ജി സമര്‍പ്പിക്കുകയും ഇതിലൂടെ രജിസ്ട്രേഷനുള്ള അനുമതി വാങ്ങിച്ചെടുക്കുകയുമായിരുന്നു ചെയ്തത്

Similar News