ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രത്തിലെ നീലകണ്ഠന് ചികിത്സ തുടങ്ങി

ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രത്തിലെ നീലകണ്ഠൻ എന്ന കൊമ്പനാനയെ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിച്ചു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണിത്. ഇടതു മുൻകാലിന്റെ മുട്ടും പാദവും മടക്കാനാകാത്തതും നീരുമാണ് ആനയെ വിഷമിപ്പിക്കുന്നത്.ദേവസ്വം…

By :  Editor
Update: 2019-07-16 23:16 GMT

ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രത്തിലെ നീലകണ്ഠൻ എന്ന കൊമ്പനാനയെ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിച്ചു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണിത്.

ഇടതു മുൻകാലിന്റെ മുട്ടും പാദവും മടക്കാനാകാത്തതും നീരുമാണ് ആനയെ വിഷമിപ്പിക്കുന്നത്.ദേവസ്വം ബോർഡിന്റെ ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രത്തിൽ വർഷങ്ങൾക്കു മുൻപ് ആരോ നടയ്ക്കിരുത്തിയതാണ് നീലകണ്ഠനെ. കാലിനു പരിക്കേറ്റപ്പോൾ മുതൽ കൃത്യമായ ചികിത്സ നൽകാതെ സ്ഥിരമായി ചങ്ങലയ്ക്കിടുകയായിരുന്നു.അവശനായ ആനയെ കണ്ട ആനപ്രേമികൾ വിദഗ്ദ്ധചികിത്സ നൽകാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് കോടതി വിലയിരുത്തി.തുടർന്ന് ചികിത്സ നൽകുന്നതിനായി ആനകളുടെ ആവാസവ്യവസ്ഥയ്ക്കനുസരിച്ച് സൗകര്യങ്ങളുള്ള കോട്ടൂരിലേക്കു മാറ്റാൻ കോടതി ഉത്തരവിടുകയായിരുന്നു.

Similar News