കുറവിലങ്ങാട് മേഖലയിൽ പകർച്ചപ്പനി വ്യാപകമായി

കോട്ടയം : കുറവിലങ്ങാട് മേഖലയിൽ പകർച്ചപ്പനി വ്യാപകമായി. കുറവിലങ്ങാട്, കൂടല്ലൂർ ആശുപത്രികളിൽ ഒട്ടേറെ രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് പനി പടരാൻ കാരണമെന്ന് കുറവിലങ്ങാട് താലൂക്ക്…

By :  Editor
Update: 2019-07-18 01:09 GMT

കോട്ടയം : കുറവിലങ്ങാട് മേഖലയിൽ പകർച്ചപ്പനി വ്യാപകമായി. കുറവിലങ്ങാട്, കൂടല്ലൂർ ആശുപത്രികളിൽ ഒട്ടേറെ രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് പനി പടരാൻ കാരണമെന്ന് കുറവിലങ്ങാട് താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സാം പോൾ പറഞ്ഞു.കുറവിലങ്ങാട് താലൂക്കാശുപത്രിയിൽ മാത്രം കഴിഞ്ഞ ഒരാഴ്ചയായി ദിവസവും നാനൂറ്റിയമ്പതിനും അഞ്ഞൂറിനുമിടയ്ക്ക് ആളുകൾ പനിബാധിതരായി എത്തുന്നുണ്ട്.മഴക്കാലപൂർവ ശുചീകരണം പതിവുപോലെ പേരിൽ മാത്രം ഒതുങ്ങുകയും കൊതുക് വർധിക്കുകയും ചെയ്തതോടെയാണ് പനി വ്യാപകമായത്. കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. താലൂക്കാശുപത്രിയായി ഉയർത്തിയെങ്കിലും തസ്തികകൾ അനുവദിക്കാത്തതാണ് പ്രശ്നം.

Similar News