കോഴിക്കോട് നഗരത്തിലെ കുടിവെള്ള സ്രോതസുകളില്‍ കോളീഫോം ബാക്ടീരിയ കൂടുതലെന്ന് പഠനം

കോഴിക്കോട് നഗരത്തിലെ മിക്ക കുടിവെള്ള സ്രോതസുകളിലും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാവുന്ന കോളീഫോം ബാക്ടീരിയ കൂടിയ അളവിലെന്ന് പഠനം. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച സാംപിളുകളില്‍ 80 ശതമാനത്തില്‍…

By :  Editor
Update: 2019-07-19 23:26 GMT

കോഴിക്കോട് നഗരത്തിലെ മിക്ക കുടിവെള്ള സ്രോതസുകളിലും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാവുന്ന കോളീഫോം ബാക്ടീരിയ കൂടിയ അളവിലെന്ന് പഠനം. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച സാംപിളുകളില്‍ 80 ശതമാനത്തില്‍ കൂടിയ അളവിലാണ് ബാക്ടീരിയയുടെ സാന്നിധ്യം. കോര്‍പ്പറേഷനിലെ ആരോഗ്യ വിഭാഗം നടത്തിയ പഠനത്തിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.നഗരത്തിലെ സ്‌കൂളുകളിലെയും ഹോട്ടലുകളിലെയും സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കുടിവെള്ള സ്രോതസുകളിലെ വെള്ളം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ കൂടിയ അളവിലുള്ള സാന്നിധ്യം കണ്ടെത്തിയത്.

Similar News