താര നിബിഢമായ സയൻസ് ഫിക്ഷൻ ത്രില്ലർ " മിഷൻ മംഗൾ " ആഗസ്റ്റ് 15 ന്
ചൊവ്വാ ഗ്രഹത്തിലേക്ക് റോക്കറ്റു വിക്ഷേപണം നടത്തിയതിൽ പങ്കാളികളായ ഐ എസ് ആർ ഒ ശാസ്ത്രജ്ഞരുടെ കഥയെ ആസ്‌പദമാക്കി നിർമമിക്കപ്പെട്ട ബ്രഹ്‌മാണ്ഡ ചിത്രമാണ് "മിഷൻ മംഗൾ" . ഇന്ത്യയിലെ…
ചൊവ്വാ ഗ്രഹത്തിലേക്ക് റോക്കറ്റു വിക്ഷേപണം നടത്തിയതിൽ പങ്കാളികളായ ഐ എസ് ആർ ഒ ശാസ്ത്രജ്ഞരുടെ കഥയെ ആസ്‌പദമാക്കി നിർമമിക്കപ്പെട്ട ബ്രഹ്‌മാണ്ഡ ചിത്രമാണ് "മിഷൻ മംഗൾ" . ഇന്ത്യയിലെ ആദ്യത്തെ ഗ്രഹ യാത്രയെ കുറിച്ചുള്ള ഈ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാറും വിദ്യാ ബാലനുമാണ് . സോനാക്ഷി സിൻഹ ,നിത്യാ മേനോൻ , ടാപ്‌സി പന്നു , കീർത്തി ഗുൽഹാരി ,ഷർമാൻ ജോഷി എന്നിങ്ങനെ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട് . ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ,ക്യാപ് ഓഫ് ഗുഡ് ഫിലിംസ് ,ഹോപ്പ് പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന മിഷൻ മംഗളിന്റെ സംവിധായകൻ നവാഗതനായ ജഗൻ ശക്തിയാണ് . ഇസ്രോ(I S R O )യുടെ പൂർണ സഹകരണത്തോടെയാണ് ജഗൻ ശക്തി ദൃശ്യ സാഷാത്കാരം നൽകിയിരിക്കുന്നത് . ഒരു നാവാഗത സംവിധായകന് ചൊവ്വാ ഗ്രഹ ഓർബിറ്റർ മിഷനെ അടിസ്ഥാനമാക്കി ഒരു സിനിമയെടുക്കുകയെന്നത് എളുപ്പമല്ല .ഇസ്രോ (I S R O ) യുടെ ഇന്നുവരെയുള്ള ദൗത്യങ്ങളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ദൗത്യമായിരുന്നു മംഗല്യാൻ വിക്ഷേപണം . സംവിധായകൻ ചിത്രത്തിനായി അനുയോജ്യരായ അഭിനേതാക്കളെ തിരഞ്ഞെടുത്താണ് അഭിനയിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്