എറണാകുളം ബ്രോഡ് വേയിൽ തുറന്ന നൗഷാദ്ക്ക എന്ന വസ്ത്രക്കട അടച്ചുപൂട്ടുന്നു എന്ന വാർത്ത തെറ്റാണെന്ന് നൗഷാദ്

എറണാകുളം ബ്രോഡ് വേയിൽ അടുത്തിടെ തുറന്ന നൗഷാദ്ക്ക എന്ന വസ്ത്രക്കട അടച്ചുപൂട്ടുന്നു എന്ന വാർത്ത തെറ്റാണെന്ന് നൗഷാദ്. യുഎഇ സന്ദർശനത്തിനെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ഞാനെടുത്തത് കല്യാൺ…

By :  Editor
Update: 2019-09-03 00:43 GMT

എറണാകുളം ബ്രോഡ് വേയിൽ അടുത്തിടെ തുറന്ന നൗഷാദ്ക്ക എന്ന വസ്ത്രക്കട അടച്ചുപൂട്ടുന്നു എന്ന വാർത്ത തെറ്റാണെന്ന് നൗഷാദ്. യുഎഇ സന്ദർശനത്തിനെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ഞാനെടുത്തത് കല്യാൺ സിൽക്സ്, ഭീമാ പോലുള്ള വലിയ കടകളല്ല. 100 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ചെറിയൊരു കട മാത്രമാണത്. എന്റെ ജേഷ്ഠൻ അടക്കമുള്ളവരുടെ എറാണാകുളത്തെ കടകൾ കോർപറേഷൻ പൊളിച്ചടക്കിയിരുന്നു. ജേഷ്ഠന് പ്രായാധിക്യമുള്ളതിനാൽ അദ്ദേഹത്തിന് വേണ്ടി രണ്ടര മാസം മുൻപ് എടുത്ത കടയാണ് ബ്രോഡ് വേയിലേത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എന്നെത്തേടിയെത്തുന്നുണ്ട്. കടയിൽ കുറച്ച് വസ്ത്രങ്ങൾ മാത്രമേയുള്ളൂ. വരുന്നവർക്ക് നൽകാൻ എന്റെ കൈയിൽ അതിനുമാത്രം വസ്ത്രവുമില്ല. ആ കടയെടുത്ത ശേഷമാണ് ദൈവകാരുണ്യം എന്നെ തേടിയെത്തിയത്.പിതാവിന്റെ പാത പിന്തുടർന്നാണ് താൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെന്നും നൗഷാദ് പറഞ്ഞു.

Similar News