സി.ഐ.ടി.യു പ്രവര്‍ത്തകരുടെ പരാക്രമണത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവറുടെ നില ഗുരുതരം ; പ്രതികളെ പിടികൂടാനാവാതെ പോലീസ്
സി.ഐ.ടി.യു പ്രവര്‍ത്തകരുടെ പരാക്രമണത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവറുടെ നില ഗുരുതരമായി തുടരുന്നു , എലത്തൂര്‍ സ്വദേശിയായ രാജേഷ് എന്ന യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്കു…
സി.ഐ.ടി.യു പ്രവര്‍ത്തകരുടെ പരാക്രമണത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവറുടെ നില ഗുരുതരമായി തുടരുന്നു , എലത്തൂര്‍ സ്വദേശിയായ രാജേഷ് എന്ന യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്.
കക്ക പറിച്ച് ജീവിക്കുകയായിരുന്ന രാജേഷ് ഇതുകൊണ്ട് മുന്നോട്ട് പോവാന്‍ കഴിയാതെ വന്നപ്പോഴാണ് വായ്പയെടുത്ത് വാങ്ങിയ ഓട്ടോയുമായി കഴിഞ്ഞയാഴ്ച എലത്തൂര്‍ സ്റ്റാന്‍ഡില്‍ ഓടാന്‍ എത്തിയത്. പക്ഷെ ഇത് സി.ഐ.ടി.യു പ്രവര്‍ത്തകരായ മറ്റ് ഡ്രൈവര്‍മാര്‍ എത്തി തടയുകയും വാക്ക് തര്‍ക്കമാവുകയും മര്‍ദിക്കുകയും ചെയ്തു.രോഗിയായ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നായിരുന്നു രാജേഷ്ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
രാജേഷിന്റെ കുടുംബം ജീവിക്കാന്‍ മറ്റ് വഴിയില്ലാതെയായിരുന്നു ഓട്ടോയുമായി ഇറങ്ങിയതെന്ന് നാട്ടുകാരും പറയുന്നു. പക്ഷെ പെര്‍മിറ്റ് തങ്ങള്‍ക്ക് കാണിച്ചിട്ട് മാത്രം ഓടിയാല്‍ മതിയെന്ന് പറഞ്ഞ് സി.ഐ.ടി.യുക്കാര്‍ ഓട്ടോ തടയുകയും മര്‍ദിക്കുകയും ചെയ്തത്.കേസില്‍ ഭാര്യയുടെ പരാതിയില്‍ പത്തോളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ആയിരുന്നു എലത്തൂര്‍ പോലീസ് കേസെടുത്തിരുന്നത്. പക്ഷെ അന്വേഷണം നടന്ന് വരികയാണെന്നാണ് എലത്തൂര്‍ പോലീസ് പറയുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)