ജീവിച്ചിരിക്കുന്ന ഒരാളെ കൊന്നിട്ടു വേണോ നിങ്ങള്‍ക്ക് കാശ് ഉണ്ടാക്കാന്‍..?; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ തുറന്നടിച്ച് നടി രേഖ

തെന്നിന്ത്യന്‍ സിനിമ നടി രേഖ മരിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ തുറന്നടിച്ച് നടി രേഖ,'നടി രേഖയുടെ മൃതദേഹമാണോ ഇത്?' എന്നൊരു തലക്കെട്ട് നൽകി വെള്ളത്തുണിയിൽ…

By :  Editor
Update: 2019-09-28 03:53 GMT

തെന്നിന്ത്യന്‍ സിനിമ നടി രേഖ മരിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ തുറന്നടിച്ച് നടി രേഖ,'നടി രേഖയുടെ മൃതദേഹമാണോ ഇത്?' എന്നൊരു തലക്കെട്ട് നൽകി വെള്ളത്തുണിയിൽ പൊതിഞ്ഞൊരു മൃതദേഹത്തിനൊപ്പം രജനീകാന്തിന്റെയും കമൽഹാസന്റെയും ചിത്രങ്ങൾ നൽകി ഒരു വ്യാജ വാർത്ത ഒരു യുട്യൂബ് ചാനൽ നൽകിയിരുന്നു.ഇതിനെതിരെയാണ് രേഖ രംഗത്ത് വന്നത്.
". ജീവിച്ചിരിക്കുന്ന ഒരാളെ കൊന്നിട്ടു വേണോ നിങ്ങള്‍ക്ക് കാശ് ഉണ്ടാക്കാന്‍..? “എത്രയോ കലാകാരന്മാരെ വളർത്തി വലുതിയാക്കിയവരാണ് തമിഴകത്തെ മാധ്യമപ്രവർത്തകർ. ഉത്തരേന്ത്യയിൽ നിന്നോ തെലുങ്കിൽ നിന്നോ വന്നവരാണെങ്കിലും അവരെയെല്ലാം നിങ്ങൾ പിന്തുണച്ചിട്ടുണ്ട്. മലയാളത്തിൽ നിന്നു വന്ന നയൻതാരയെപ്പോലും വാഴ്ത്തി എഴുതിയവരാണ് നിങ്ങൾ! എന്നിട്ട് ഇതുപോലെ വ്യാജവാർത്തകൾ നൽകുന്നത് ശരിയാണോ?” രേഖ ചോദിച്ചു.

ജി.വി. പ്രകാശ് നായകനായെത്തുന്ന 100% കാതൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു നടി രേഖയുടെ പ്രതികരണം. ഓഗസ്റ്റ് 17നാണ് വിഡിയോ അപ്‌ലോഡ് ചെയ്തത്. ആ വ്യാജവാർത്ത 10 ലക്ഷം പേരാണ് യുട്യൂബിൽ കണ്ടത്. “എവിടെയോ ഇരുന്ന് ഒരു യുട്യൂബ് ചാനൽ തുടങ്ങി അതിൽ അനാവശ്യ വിഷയങ്ങൾ കൊടുത്ത് അതിലൂടെ വരുമാനം ഉണ്ടാക്കുകുറച്ചു പേരുണ്ട്. ഇതു നിയന്ത്രിക്കാൻ എന്തെങ്കിലും സംവിധാനം സർക്കാർ കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെട്ടു.

Tags:    

Similar News