കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ ഒ​ഴി​വാ​ക്കി ബി​ജെ​പി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു.

കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ ഒ​ഴി​വാ​ക്കി ബി​ജെ​പി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷാ​ണു സ്ഥാ​നാ​ര്‍​ഥി. കോ​ന്നി​യി​ല്‍ കെ. ​സു​രേ​ന്ദ്ര​നും അ​രൂ​രി​ല്‍ കെ.​പി. പ്ര​കാ​ശ്…

By :  Editor
Update: 2019-09-29 05:37 GMT

കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ ഒ​ഴി​വാ​ക്കി ബി​ജെ​പി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷാ​ണു സ്ഥാ​നാ​ര്‍​ഥി. കോ​ന്നി​യി​ല്‍ കെ. ​സു​രേ​ന്ദ്ര​നും അ​രൂ​രി​ല്‍ കെ.​പി. പ്ര​കാ​ശ് ബാ​ബു​വും എ​റ​ണാ​കു​ള​ത്തു സി.​ജി. രാ​ജ​ഗോ​പാ​ലും മ​ഞ്ചേ​ശ്വ​ര​ത്തു ര​വീശത​ന്ത്രി കുണ്ടാറുമാ​ണു ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍.

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, വി.​വി. രാ​ജേ​ഷ്, സു​രേ​ഷ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണു വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. മു​തി​ര്‍​ന്ന നേ​താ​വ് ഒ. ​രാ​ജ​ഗോ​പാ​ല്‍ ശ​നി​യാ​ഴ്ച കു​മ്മ​ന​ത്തി​ന്‍റെ സ്വാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ വി. ​മു​ര​ളീ​ധ​രന്‍പ​ക്ഷ​ത്തി​ലെ ചി​ല നേ​താ​ക്ക​ള്‍ കു​മ്മ​ന​ത്തി​നെ​തി​രേ എ​തി​ര്‍​പ്പു​യ​ര്‍​ത്തി. ഇ​തേ​തു​ട​ര്‍​ന്ന് മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി​ക്കു തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം നി​ര്‍​ത്തി​വ​യ്ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യി.
ഇ​തി​നു​പി​ന്നാ​ലെ​യാ​ണു കു​മ്മ​ന​ത്തെ ഒ​ഴി​വാ​ക്കി​യു​ള്ള സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യ്ക്കു ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്.

Similar News