അയോധ്യ കേസ്: ഇന്ന് സുപ്രീം കോടതി വിധിപറയും, നിര്‍ണായക വിധി പ്രസ്താവം രാവിലെ 10.30ന്
ദില്ലി: അയോധ്യ കേസില്‍ സുപ്രീം കോടതി ശനിയാഴ്ച വിധി പുറപ്പെടുവിക്കും. ശനിയാഴ്ച രാവിലെ 10.30ന് അഞ്ചംഗ സുപ്രീം കോടതി ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. കേസില്‍ സുപ്രീം കോടതി…
ദില്ലി: അയോധ്യ കേസില്‍ സുപ്രീം കോടതി ശനിയാഴ്ച വിധി പുറപ്പെടുവിക്കും. ശനിയാഴ്ച രാവിലെ 10.30ന് അഞ്ചംഗ സുപ്രീം കോടതി ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. കേസില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പുറപ്പെടുവിക്കാനിരിക്കെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. അന്തിം വിധി പുറത്തുവരുന്നതോടെ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനാണ് അവസാനമാകുക. അയോധ്യ കേസിലെ വിധി വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ അയോധ്യയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. യുപിയില്‍ ഇതുവരെ 4000 അര്‍ധ സൈനികരെയും ഇതിനകം വിന്യസിച്ചുണ്ട്. നവംബര്‍ 17 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിന് മുന്നോടിയായാണ് അയോധ്യ കേസില്‍ വിധി പുറപ്പെടുവിക്കുന്നത്.