അയോധ്യ കേസിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ മുന്നറിപ്പുമായി കേരളാ പൊലീസ്

അയോധ്യ കേസിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ മുന്നറിപ്പുമായി കേരളാ പൊലീസ്. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി…

;

By :  Editor
Update: 2019-11-08 13:30 GMT

അയോധ്യ കേസിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ മുന്നറിപ്പുമായി കേരളാ പൊലീസ്. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കും.ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുന്നതാണ്.

എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെനിരീക്ഷണത്തിലായിരിക്കും വെന്നും പോലീസ് ആസ്ഥാനം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Tags:    

Similar News