മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച്‌ നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ജനുവരിയില്‍ നടപ്പാക്കും

കൊച്ചി: മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച്‌ നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ജനുവരിയില്‍ നടപ്പാക്കും. ഫ്ലാറ്റുകള്‍ ജനുവരി 11, 12 ദിവസങ്ങളില്‍ പൊളിക്കാന്‍ ചീഫ് സെക്രട്ടറിയുടെ…

By :  Editor
Update: 2019-11-11 02:55 GMT

കൊച്ചി: മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച്‌ നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ജനുവരിയില്‍ നടപ്പാക്കും. ഫ്ലാറ്റുകള്‍ ജനുവരി 11, 12 ദിവസങ്ങളില്‍ പൊളിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിയന്ത്രിത സ്ഫോടനത്തിലൂടെയാവും ഫ്ലാറ്റുകള്‍ പൊളിക്കുക.

ഫ്ലാറ്റുകള്‍ക്ക് 200 മീറ്റര്‍ പരിധിയിലുള്ളവരെ മാറ്റി താമസിപ്പിക്കും. ആല്‍ഫയുടെ രണ്ട് ഫ്ലാറ്റുകള്‍, എച്ച്‌ടുഒ ഹോളിഫെയ്ത്ത് എന്നീ ഫ്ലാറ്റുകളാണ് ആദ്യദിവസം പൊളിക്കുക. ഗോള്‍ഡന്‍ കായലോരവും ജെയ്ന്‍ ഹൗസിങ്ങും അടുത്ത ദിവസം പൊളിക്കും. എല്ലാവിധ സുരക്ഷ മുന്‍കരുതലുകളും കൈക്കൊള്ളുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.

Similar News