ലഹരി മിഠായിയായ "ടൈം ബോംബ് മിഠായി" പേരാമ്പ്രയിൽ സുലഭം
ലഹരി മിഠായിയായ "ടൈം ബോംബ് മിഠായി" പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും വ്യാപകമാകുന്നുവെന്നു പരാതികൾ. സ്കൂള്‍ പരിസരങ്ങളിലാണ് ഇവയുടെ വില്പന ഏറിയ പങ്കും നടക്കുന്നത്.കഴിഞ്ഞ ദിവസം വാല്യക്കോട് യുപി സ്കൂളിലെ…
ലഹരി മിഠായിയായ "ടൈം ബോംബ് മിഠായി" പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും വ്യാപകമാകുന്നുവെന്നു പരാതികൾ. സ്കൂള്‍ പരിസരങ്ങളിലാണ് ഇവയുടെ വില്പന ഏറിയ പങ്കും നടക്കുന്നത്.കഴിഞ്ഞ ദിവസം വാല്യക്കോട് യുപി സ്കൂളിലെ ചില വിദ്യാര്‍ഥികള്‍ക്ക് ഇത് കഴിച്ചതിനുശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവം വരെയുണ്ടായി. പെട്ടിക്കടകളില്‍ എത്തുന്ന ഈ ചൂയിംഗം മിഠായി പെട്ടെന്നുതന്നെ തീര്‍ന്നു പോവുന്നതായി കടയുടമകളും പറയുന്നു. കൂടാതെ ഇത് വില്പന നടത്തുന്നവര്‍ക്ക് ഇതിന്റെ ദൂഷ്യങ്ങള്‍ അറിയില്ല എന്നതും ഒരു വാസ്തവമാണ്.അതിനാൽ തന്നെ ഇത് വിൽക്കുന്ന കടക്കാരെയാണ് ആദ്യം ബോധവത്കരിക്കേണ്ടത്.