ഹെ​ല്‍​മ​റ്റി​ല്ലാ യാ​ത്ര; തിങ്കളാഴ്ച മാ​ത്രം കു​ടു​ങ്ങി​യ​ത് 455 പേ​ര്‍

സം​സ്ഥാ​ന​ത്ത് ഇ​രു​ച​ക്ര​ വാ​ഹ​ന​ങ്ങ​ളി​ലെ പി​ൻ​സീ​റ്റി​ൽ ഹെ​ൽ​മറ്റ് ധരിക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കി​ത്തു​ട​ങ്ങി. ഹെ​ൽ​മറ്റ് ധ​രി​ക്കാ​തെ പി​ന്‍​സീ​റ്റി​ലി​രു​ന്ന് യാ​ത്ര ചെ​യ്ത 91 പേ​ർക്കാണ് തിങ്കളാഴ്ച പി​ഴ…

By :  Editor
Update: 2019-12-02 22:11 GMT

സം​സ്ഥാ​ന​ത്ത് ഇ​രു​ച​ക്ര​ വാ​ഹ​ന​ങ്ങ​ളി​ലെ പി​ൻ​സീ​റ്റി​ൽ ഹെ​ൽ​മറ്റ് ധരിക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കി​ത്തു​ട​ങ്ങി. ഹെ​ൽ​മറ്റ് ധ​രി​ക്കാ​തെ പി​ന്‍​സീ​റ്റി​ലി​രു​ന്ന് യാ​ത്ര ചെ​യ്ത 91 പേ​ർക്കാണ് തിങ്കളാഴ്ച പി​ഴ ചു​മ​ത്തി​യ​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാത്രചെയ്യുന്ന ര​ണ്ടു പേ​രും ഹെ​ൽ​മെറ്റ് ധ​രി​ച്ചി​ട്ടില്ലെ​ങ്കി​ൽ ഡ്രൈ​വ​റി​ൽ നി​ന്നാ​വും പി​ഴ ഈ​ടാ​ക്കു​ക. നി​ല​വി​ലെ നി​യ​മ​പ്രകാരം 500 രൂ​പ​യാ​ണ് പി​ഴ.

അതേസമയം, ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ യാ​ത്ര ചെ​യ്ത​ 455 പേ​ർ​ക്കും തിങ്കളാഴ്ച പി​ഴ ചു​മ​ത്തിയിട്ടുണ്ട്. കാറിൽ‌ സീ​റ്റ് ബെൽ​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത 77 പേ​ർ​ക്കും പി​ഴ ചു​മ​ത്തിയിട്ടുണ്ട്. ഇതിലൂടെ ആകെ 2.50 ലക്ഷം രൂപ പിഴയിനത്തിൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഈ​ടാ​ക്കി​. നി​യ​മം ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത് ഉൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും. 85 എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ളാ​ണ് സംസ്ഥാനത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Similar News