ഷെയ്നിന്‍റേത് പ്രകോപനം; അമ്മയും ഫെഫ്കയും പിന്മാറി

ഷെയ്ൻ നിഗം വിവാദത്തിൽ സിനിമ സംഘടനകളുടെ ഒത്തുതീർപ്പ് ശ്രമം പൊളിയുന്നു. താരസംഘടനയായ 'അമ്മ'യും ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. തിങ്കളാഴ്ച ഷെയ്ന്‍ തിരുവനന്തപുരത്ത്…

By :  Editor
Update: 2019-12-09 21:54 GMT

ഷെയ്ൻ നിഗം വിവാദത്തിൽ സിനിമ സംഘടനകളുടെ ഒത്തുതീർപ്പ് ശ്രമം പൊളിയുന്നു. താരസംഘടനയായ 'അമ്മ'യും ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. തിങ്കളാഴ്ച ഷെയ്ന്‍ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന പ്രകോപനപരമെന്ന വിലയിരുത്തലിലാണ് തീരുമാനം. സര്‍ക്കാര്‍ തലത്തിലും തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഷെയ്ന്‍ ശ്രമിച്ചെന്നും സിനിമ സംഘടനകള്‍ കുറ്റപ്പെടുത്തി.

തിങ്കളാഴ്ച കൊച്ചിയിൽ നടന്ന ചർച്ചയ്ക്കിടെ ഇറങ്ങിപ്പോയ ഷെയ്ൻ പുറത്തു നടത്തിയ പരസ്യ വിമർശനത്തിലും ചർച്ചകൾ നടക്കുന്നതിനിടയിലും മന്ത്രി എ.കെ ബാലനെ കാണാൻ പോയതിലും ഇരുസംഘടനകൾക്കും കടുത്ത അതൃപ്തിയുണ്ട്. കൂടാതെ, ഇന്നത്തെ ഷെയ്‍നിന്‍റെ പ്രതികരണം ചർച്ചകളുടെ പ്രസക്തി തന്നെ നഷ്ടമാക്കിയെന്നും ഇനി ഖേദം പ്രകടിപ്പിക്കാതെ വേറൊരു ചർച്ചയ്ക്കും തയ്യാറല്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വ്യക്തമാക്കി.

Similar News