ഓർമ്മയുണ്ടോ എന്നെ ? പുത്തൻ മേക്കോവറിൽ എസ്തർ അനിൽ

ദൃശ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് എസ്തർ അനിൽ. ബാലതാരമായി സിനിമയിലേക്കെത്തിയ എസ്തർ നായികയായി വീണ്ടും സജീവമാവുകയാണ്. ഷെയ്ൻ നിഗത്തിനൊപ്പം ഓള് എന്ന ചിത്രത്തിലൂടെ നായികാ വേഷത്തിലും…

By :  Editor
Update: 2019-12-11 01:34 GMT

ദൃശ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് എസ്തർ അനിൽ. ബാലതാരമായി സിനിമയിലേക്കെത്തിയ എസ്തർ നായികയായി വീണ്ടും സജീവമാവുകയാണ്. ഷെയ്ൻ നിഗത്തിനൊപ്പം ഓള് എന്ന ചിത്രത്തിലൂടെ നായികാ വേഷത്തിലും അരങ്ങേറ്റം കുറിച്ച എസ്തറിന്‍റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മഞ്ഞ സാരിയുടുത്തു സുന്ദരിയായി നിൽക്കുന്ന എസ്തറിന്‍റെ പുതിയ ചിത്രങ്ങൾ ആരാധകരേയും സിനിമാ പ്രേമികളെയും ഒരേപോലെ ആകർഷിക്കുന്നു. മിന്മിനി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് എസ്തർ.

Similar News