പൗരത്വ നിയമത്തെ അനുകൂലിച്ച ആരിഫ് മുഹമ്മദ് ഖാന്‍ ഉടന്‍ കേരളം വിടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

പൗരത്വ നിയമത്തെ അനുകൂലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്രയും വേഗം കേരളം വിടണമെന്ന്  സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി. രാജ്ഭവനിലേക്ക്…

By :  Editor
Update: 2019-12-20 01:08 GMT

പൗരത്വ നിയമത്തെ അനുകൂലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്രയും വേഗം കേരളം വിടണമെന്ന് സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി. രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ഗവര്‍ണറെ നാടുകടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാജ്ഭവനിലേക്ക് മാര്‍ച്ച്‌ നടയത്തിയത്. മാര്‍ച്ച്‌ രാജ്ഭവന് മുന്നില്‍ പോലീസ് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രം അറിയാത്ത വ്യക്തിയാണ് ഗവര്‍ണര്‍ എന്ന് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷെഫീഖ് വെല്ലുവിളിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്ന ഉയര്‍ന്നു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രതിഷേധങ്ങള്‍ അക്രമാസക്തമാകരുതെന്നും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതാണ് ജമാ അത്തെ ഇസ്ലാമിയെയും വെല്‍ഫയര്‍ പാര്‍ട്ടിയെയും പ്രകോപിപ്പിച്ചത്.

പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

Similar News