ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അക്രമികള്‍ അടിച്ചു തകര്‍ത്തു; ബസ് തകര്‍ക്കുമെന്ന് എസ് ഡി പി ഐ ഭീഷണി ഉണ്ടായിരുന്നതായി ഉടമ
കോഴിക്കോട്: ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ പുലര്‍ച്ചെയാണ് ബസ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ പോലീസ്…
കോഴിക്കോട്: ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ പുലര്‍ച്ചെയാണ് ബസ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൊട്ടില്‍പ്പാലം കൂടല്‍ സ്വദേശി അയ്യൂബിന്റെതാണ് ബസ്. ഹര്‍ത്താല്‍ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ പ്രയാസം കണക്കിലെടുത്ത് ഇവരുടെ മൂന്ന് ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. ആ ദിവസം ഈ ബസ് ഓടിയിരുന്നില്ല. എന്നാല്‍ കൂടല്‍ ഗ്രൂപ്പിന്റെ ക്യാമല്‍ എന്ന ബസ് ഓര്‍ക്കാട്ടേരി വെച്ച് ഹര്‍ത്താല്‍ അനുകൂലികളായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
ഇത് ബസ് തൊഴിലാളികള്‍ ചോദ്യം ചെയ്തിരുന്നു. സംഭവ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ബസ് തൊഴിലാളികള്‍ക്ക് പിന്തുണ ലഭിക്കുകയും ചെയ്തു. ഇതിനിടയില്‍ ബസ് തടഞ്ഞ് അക്രമം നടത്തിയതിന് 10 പേര്‍ക്കെതിരെ എടച്ചേരി പോലീസ് കേസെടുക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ബസ് തകര്‍ക്കുമെന്ന് എസ് ഡി പി ഐ ഭീഷണി ഉണ്ടായിരുന്നതായി ഉടമ പറഞ്ഞു. ചൊവ്വാഴ്ച്ച ഹര്‍ത്താല്‍ ദിനത്തില്‍ ഓടിയ ബസിലെ തൊഴിലാളിക്ക് കഴിഞ്ഞ ദിവസം മര്‍ദ്ദനം ഏറ്റിരുന്നു.