24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ തുടങ്ങുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.…
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ തുടങ്ങുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
ബുധനാഴ്ച കടകളെല്ലാം തുറന്നു പ്രവര്‍ത്തിക്കും. കടകള്‍ തുറക്കാന്‍ പോലീസിന്റെ സംരക്ഷണം തേടി മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസുറുദ്ദീന് വ്യക്തമാക്കി.വ്യാപാരികളോടും സ്വകാര്യ ബസുടമകളോടും സമൂഹത്തെ എല്ലാ വിഭാഗത്തോടും സംയുക്ത തൊഴിലാളി യുണിയന്‍ പിന്തുണ തേടിയിരുന്നു.