കയ്പമംഗലം ഹിറാ സ്‌കൂള്‍ രജത ജൂബിലി ആഘോഷിച്ചു

തൃശൂര്‍: പ്രവര്‍ത്തന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ കയ്പമംഗലം ഹിറാ ഇംഗ്ലീഷ് സ്‌കൂള്‍ രജത ജൂബിലി ആഘോഷിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങ് കാലടി സംസ്‌കൃത സര്‍വകലാശാല വി.സി…

By :  Editor
Update: 2020-01-08 22:18 GMT

തൃശൂര്‍: പ്രവര്‍ത്തന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ കയ്പമംഗലം ഹിറാ ഇംഗ്ലീഷ് സ്‌കൂള്‍ രജത ജൂബിലി ആഘോഷിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങ് കാലടി സംസ്‌കൃത സര്‍വകലാശാല വി.സി ധര്‍മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഭരണസമിതിയായ ഹിറ എജുക്കേഷനല്‍ ആന്റ് കള്‍ചറല്‍ ട്രസ്റ്റ് രക്ഷാധികാരിയും ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ അദീബ് അഹമ്മദ് ഭാവി വികസന പദ്ധതിയായ 'വിഷന്‍ 2020' അവതരിപ്പിച്ചു. ചാലക്കുടി എംപി ബെന്നി ബെഹനാന്‍ മുഖ്യാതിഥിയായിരുന്നു. മുതിര്‍ന്ന അധ്യാപകര്‍ക്കുള്ള ആദരം ഹിറ ട്രസ്റ്റ് രക്ഷാധികാരിയും ടേബ്ള്‍സ് ഫൂഡ് കമ്പനി മാനേജിങ് ഡയറക്ടറുമായ ഷഫീന യുസഫലി സമര്‍പ്പിച്ചു. വിദ്യാഭ്യാസ രംഗത്ത് തുല്യാവസരം ഉറപ്പാക്കുന്നതില്‍ സ്‌കൂള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചെയര്‍മാന്‍ പി എ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.

റിയാലിറ്റി ഷോ താരം ജാസിം ജമാല്‍ സെലിബ്രിറ്റി അതിഥിയായി. പ്രിന്‍സിപ്പല്‍ പ്രീത ഗോപാല്‍ അധ്യക്ഷത വഹിച്ചു. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേഷ് ബാബു, പിടിഎ പ്രസിഡന്റ് അന്‍വര്‍ സാദത്ത്, സുഷമ നാലപ്പാട്ട്, ഹിറ ട്രസ്റ്റ് സെക്രട്ടറി പി എം അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Similar News