കൊച്ചിയിലെ ക്ഷേത്രത്തില്‍ ആക്രമണം നടത്തിയ യുവതിക്ക് പിന്തുണ നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടോ ? പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത് കലാപമോ
കൊച്ചി: എറണാകുളം പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ അക്രമത്തിന് ശ്രമിച്ച യുവതി അറസ്റ്റില്‍. തിരുവനന്തപുരം പേയാട് സ്വദേശി അഞ്ജിത ഉമേഷ് എന്ന ആതിര ആണ് അറസ്റ്റിലായത്. ക്ഷേത്രത്തില്‍ സ്ത്രീ…
കൊച്ചി: എറണാകുളം പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ അക്രമത്തിന് ശ്രമിച്ച യുവതി അറസ്റ്റില്‍. തിരുവനന്തപുരം പേയാട് സ്വദേശി അഞ്ജിത ഉമേഷ് എന്ന ആതിര ആണ് അറസ്റ്റിലായത്. ക്ഷേത്രത്തില്‍ സ്ത്രീ ഭക്തജനങ്ങളുടെ കൂട്ടായ്മ യോഗം ചേരുന്നതിനിടെ അതിക്രമിച്ച് കയറി സിഎഎ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയായിരുന്നു. പിന്നാലെ യോഗ വേദിയിലുണ്ടായിരുന്ന നിലവിളക്ക് ചവിട്ടിത്തെറിപ്പിച്ചു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന ഭക്തര്‍ ഇവര്‍ക്കെതിരെ സംഘടിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറി ഇവര്‍ രക്ഷപെടുകയായിരുന്നു. ഇവരെ രക്ഷിച്ച കാറില്‍ ഉണ്ടായിരുന്ന നാല് യുവാക്കള്‍ ഇതിനിടെ ഭക്തരെ ആക്രമിച്ചു. കലൂര്‍ എസ്ആര്‍എം റോഡിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഫയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത് എന്നാണ് റിപോർട്ടുകൾ . എറണാകുളം സെന്‍ട്രല്‍ പോലീസാണ് ആതിരയെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഫയാസിന്റെ കാമുകിയാണ് ആതിര എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട് . എറണാകുളത്ത് സ്ഥിര താമസക്കാരിയാണിവര്‍. കമ്മ്യൂണിസ്റ്റ് – ജിഹാദി തീവ്രവാദ സ്വഭാവം പ്രകടിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടുന്ന ഇവര്‍ ക്ഷേത്രങ്ങളും ആര്‍എസ്എസ് കാര്യാലയങ്ങളും ആക്രമിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വിഎച്ച്പി കാര്യാലയംം, ഹിന്ദു സാംസ്കാരിക കേന്ദ്രം എന്നിവയടങ്ങുന്ന പാവക്കുളം ക്ഷേത്രം പോപ്പുലര്‍ ഫ്രണ്ട് ആക്രമിച്ചതില്‍ പ്രതിഷേധം പുകയുകയാണ്.