കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് എച്ച്ഡിഎഫ്‌സി ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക്
മുംബൈ: കെവൈസി (നോ യുവര്‍ കസ്റ്റമര്‍) മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കാരണത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എച്ച്ഡിഎഫ്‌സി ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി. ചൊവ്വാഴ്ചയാണ്…
മുംബൈ: കെവൈസി (നോ യുവര്‍ കസ്റ്റമര്‍) മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കാരണത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എച്ച്ഡിഎഫ്‌സി ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി. ചൊവ്വാഴ്ചയാണ് ആര്‍ബിഐ പിഴ ചുമത്തിയത്.
നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കാന്‍ കാരണം കാണിക്കാന്‍ റിസര്‍വ് ബാങ്ക് എച്ച്ഡിഎഫ്‌സി ബാങ്കിന് നോട്ടീസ് നല്‍കിയിരുന്നു. ബാങ്കില്‍ നിന്ന് ലഭിച്ച മറുപടിയും വ്യക്തിഗത ഹിയറിംഗില്‍ നടത്തിയ വാക്കാല്‍ പരാമര്‍ശങ്ങളും പരിഗണിച്ചതിനു ശേഷമാണ് ധനപരമായ പിഴ ചുമത്തേണ്ടത് ആവശ്യമാണെന്ന തീരുമാനത്തില്‍ റിസര്‍വ് ബാങ്ക് എത്തിയത്. റെഗുലേറ്ററി കംപ്ലയിന്‍സിലെ അപാകതകളെ അടിസ്ഥാനമാക്കിയാണ് നടപടിയെന്നും ആര്‍ബിഐ വ്യക്തമാക്കി.
ബാങ്കിന്റെ ഉപഭോക്താക്കള്‍ പ്രാരംഭ പബ്ലിക് ഓഫറില്‍ ലേലം വിളിക്കുന്നതിനു വേണ്ടി 39 കറന്റ് അക്കൗണ്ടുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ജാഗ്രത പാലിക്കുന്നതില്‍ എച്ച്ഡിഎഫ്‌സി പരാജയപ്പെട്ടെന്ന് ബാങ്കിന്റെ സൂപ്പര്‍വൈസറി വിലയിരുത്തലില്‍ (2016-17) വെളിപ്പെട്ടതായി റിസര്‍വ് ബാങ്ക് അറിയിച്ചു. ഈ കറന്റ്് അക്കൗണ്ടുകളില്‍ നടത്തിയ ഇടപാടുകള്‍ ഉപഭോക്താക്കളുടെ പ്രഖ്യാപിത വരുമാനത്തിനും പ്രൊഫൈലിനും ആനുപാതികമല്ലെന്ന് നിരീക്ഷിക്കപ്പെട്ടെന്നും ഇതില്‍ പറയുന്നു