കൊറോണ ബാധിച്ച തൃശ്ശൂര്‍ സ്വദേശിനിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
തൃശ്ശൂര്‍ : കൊറോണ ബാധിച്ച തൃശ്ശൂര്‍ സ്വദേശിനിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. വിദ്യാര്‍ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലെ…
By : Editor
Update: 2020-01-30 22:09 GMT
തൃശ്ശൂര്‍ : കൊറോണ ബാധിച്ച തൃശ്ശൂര്‍ സ്വദേശിനിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. വിദ്യാര്‍ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കാണ് മാറ്റിയത്.
വിദ്യാര്‍ഥിനിക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരെ മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. വിദ്യാര്‍ഥിനിയെ കൂടാതെ ഏഴ് പേരാണ് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ ഉള്ളത്.