കെപിസിസി പുനസംഘടനാ നീക്കങ്ങളില്‍ അതൃപ്തിയുമായി കെ.മുരളീധരന്‍
ജനപ്രതിനിധിയായും പാര്‍ട്ടി ഭാരവാഹിയായും ഒരേസമയം പ്രവര്‍ത്തിക്കാന്‍ കരുക്കള്‍ നീക്കുന്ന നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംപി. എംഎല്‍എയാകാനും എംപിയാവാനും കെപിസിസി ഭാരവാഹിയാകാനും ഒരു കൂട്ടരും ബാക്കിയുള്ളവര്‍ വിറക്…
ജനപ്രതിനിധിയായും പാര്‍ട്ടി ഭാരവാഹിയായും ഒരേസമയം പ്രവര്‍ത്തിക്കാന്‍ കരുക്കള്‍ നീക്കുന്ന നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംപി. എംഎല്‍എയാകാനും എംപിയാവാനും കെപിസിസി ഭാരവാഹിയാകാനും ഒരു കൂട്ടരും ബാക്കിയുള്ളവര്‍ വിറക് വെട്ടാനും വെള്ളം കോരാനും. അതിനോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.
താനുള്‍പ്പെടെയുള്ള എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ധാരാളം ജോലികളുണ്ട്. അതിനിടയില്‍ പാര്‍ട്ടി ഭാരവാഹിത്വം കൂടി വഹിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള തന്റെ താല്‍പര്യം കോണ്‍ഗ്രസ് അധ്യക്ഷനെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.