നടന്‍ വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു
ചെന്നൈ: തമിഴ്നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. വിജയ് നായകനായ ബിഗിലിന്‍റ പ്രതിഫലവുമായി ബന്ധപ്പെട്ട കണക്കുകളില്‍ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യല്‍. ബിഗില്‍ സിനിമയുടെ…
;ചെന്നൈ: തമിഴ്നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. വിജയ് നായകനായ ബിഗിലിന്‍റ പ്രതിഫലവുമായി ബന്ധപ്പെട്ട കണക്കുകളില്‍ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യല്‍. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പ് സിനിമക്ക് വായ്പ നല്‍കിയ അന്‍ബു ചെല്ലിയാന്‍ എന്നിവരെയും മധുരയില്‍ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിട്ടുണ്ട്.
നെയ്വേലിയിലെ ഷൂട്ടിങ് സ്ഥലത്തെത്തിയാണ് വിജയിയെ ചോദ്യം ചെയ്തത്. ഇതോടൊപ്പം എ.ജി.എസ് സിനാമാസിന്‍റ ഉടമസ്ഥതയിലുള്ള 20 സ്ഥലങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ട്.