നടിയെ ആക്രമിച്ച കേസ്: കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട്!
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്ന് നടന്ന സാക്ഷി വിസ്താരത്തില്‍ ഹാജരാകാതിരുന്ന ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട്. എറണാകുളം അഡീഷനല്‍ സെഷന്‍സ്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്ന് നടന്ന സാക്ഷി വിസ്താരത്തില്‍ ഹാജരാകാതിരുന്ന ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട്. എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഹണി എം.വര്‍ഗീസാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
വെള്ളിയാഴ്ച ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. അവധി അപേക്ഷ നല്‍കുകയോ വരില്ലെന്ന് പ്രോസിക്യൂഷനെ അറിയിക്കുകയോ താരം ചെയ്തിരുന്നില്ല. ഇതോടെയാണ് വാറന്റ് ഉത്തരവിട്ടത്. കേസ് രജിസ്റ്റര്‍ ചെയ്ത നെടുമ്ബാശ്ശേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് വാറന്റ് കൈമാറിയത്.