എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഇന്ന് തുടങ്ങും
തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസം, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ വകുപ്പുകള്‍ ഏകീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ പൊതുപരീക്ഷയാണ്…
തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസം, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ വകുപ്പുകള്‍ ഏകീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ പൊതുപരീക്ഷയാണ് ഇത്.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് കേരളത്തില്‍ 2945ഉം ലക്ഷദ്വീപിലും ഗള്‍ഫിലും ഒന്‍പതു വീതവും പരീക്ഷാകേന്ദ്രങ്ങളാണ് ഉള്ളത്. 4,24,214 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷകള്‍ എഴുതുന്നത്. ഒന്നാം വര്‍ഷക്കാരായ 4,38,825 പേരും രണ്ടാം വര്‍ഷക്കാരായ 4,52,572 പേരുമാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്.