തിയേറ്റര്‍ പീഡനം: എസ്ഐക്കെതിരെയും പോക്‌സോ

മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാതിരുന്ന ചങ്ങരംകുളം എസ്ഐക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍…

;

By :  Editor
Update: 2018-05-13 04:31 GMT

മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാതിരുന്ന ചങ്ങരംകുളം എസ്ഐക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടന്‍ പൊലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വിഷയം വിവാദമാവുകായിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഗുരുതരമായ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ ബേബിയെ അന്വേഷണ വിധേയമായി തൃശൂര്‍ റേഞ്ച് ഐ.ജി.എം.ആര്‍ അജിത്ത് കുമാര്‍ സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പുറമെയാണ് പോസ്‌കോ നിയമപ്രകാരം കേസെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Tags:    

Similar News