കോഴിക്കോട്ട് ബിവറേജസ് ഗോഡൗണില്‍ നിന്ന് ചട്ടം ലംഘിച്ചു മദ്യം കടത്തൽ ; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ടിവി സംഘത്തിന് നേരെ ആക്രമണം

കോഴിക്കോട് : വെള്ളയില്‍ സര്‍ക്കാര്‍ ബിവറേജസ് ഗോഡൗണില്‍ ചട്ടം ലംഘിച്ച് മദ്യം ഇറക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ടിവി സംഘത്തിനെതിരെ ആക്രമണം. സിഐടിയു എന്‍ടിയുസി സംഘമാണ്…

By :  Editor
Update: 2020-03-26 01:41 GMT

കോഴിക്കോട് : വെള്ളയില്‍ സര്‍ക്കാര്‍ ബിവറേജസ് ഗോഡൗണില്‍ ചട്ടം ലംഘിച്ച് മദ്യം ഇറക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ടിവി സംഘത്തിനെതിരെ ആക്രമണം. സിഐടിയു എന്‍ടിയുസി സംഘമാണ് ജനം ടിവി സംഘത്തെ ആക്രമിച്ചത്.നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ജനം ടിവി സംഘം വെള്ളയിലെ ബിവറേജസ് ഗോഡൗണിന് സമീപം എത്തിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് മദ്യം ഇറക്കിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ടിവി റിപ്പോര്‍ട്ടര്‍ എഎന്‍ അഭിലാഷിനെയാണ് സംഘം ആക്രമിച്ചത്. ജനം ടിവി മൈക്കു പിടിച്ചെടുക്കാനും ക്യാമറ തല്ലിത്തകര്‍ക്കാനും ആക്രമി സംഘം ശ്രമിച്ചു. ജന ടിവി ക്യാമറാമാന്‍ മിഥുനും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ നിലവിലുണ്ട്. ഇത് ലംഘിച്ചായിരുന്നു ഇരുപതോളം പേര്‍ ലോഡ് ഇറക്കാന്‍ ശ്രമിച്ചത്. സവാദ്, റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു.

Tags:    

Similar News