കൊവിഡിന്‍റെ പേരില്‍ പണപ്പിരിവ് ; എംഎസ്‌എഫ് പ്രവര്‍ത്തകനെതിരെ കേസ്

കൊയിലാണ്ടി: കൊറോണ വൈറസ് രോഗബാധ മൂലം പ്രതിസന്ധിയിലായവരെ സഹായിക്കാനെന്ന പേരില്‍ പണപ്പിരിവ് നടത്തിയ എംഎസ്‌എഫ് പ്രവര്‍ത്തകനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു . എംഎസ്‌എഫ് കൊയിലാണ്ടി നിയോജക മണ്ഡലം…

By :  Editor
Update: 2020-04-02 00:54 GMT

കൊയിലാണ്ടി: കൊറോണ വൈറസ് രോഗബാധ മൂലം പ്രതിസന്ധിയിലായവരെ സഹായിക്കാനെന്ന പേരില്‍ പണപ്പിരിവ് നടത്തിയ എംഎസ്‌എഫ് പ്രവര്‍ത്തകനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു . എംഎസ്‌എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹിയും അധ്യാപകനുമായ മുഹമ്മദ് ആസിഫിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പത്ത് ദിവസം മുന്നെയാണ് കൊവിഡ് 19 ബാധിച്ചവരെ സഹായിക്കാനെന്ന പേരില്‍ വാട്സാപ്പ് സന്ദേശം പ്രചരിച്ചത്. സന്ദേശം തയ്യാറാക്കിയത് മുഹമ്മദ് ആസിഫിന്‍റെ നേതൃത്വത്തിലാണെന്ന് പൊലീസ് പറഞ്ഞു . സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ ഇയാളുടെ അക്കൗണ്ടിലേക്ക് പണമയച്ചു. എന്നാല്‍ മതിയായ രേഖകളില്ലാതെയാണ് പണപ്പിരിവ് നടത്തിയതെന്ന് തെളിഞ്ഞതോടെ പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

Similar News