മണപ്പുറം ഗ്രൂപ്പും ലയണ്‍സ് ക്ലബും ചേര്‍ന്ന് 'അതിജീവനത്തിന്‍റെ അന്നം' എന്ന പേരില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

Report: ശ്രീജിത്ത് ശ്രീധരൻ തൃശൂര്‍: മണപ്പുറം ഗ്രൂപ്പും ലയണ്‍സ് ക്ലബും ചേര്‍ന്ന് 'അതിജീവനത്തിന്‍റെ അന്നം' എന്ന പേരില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. കൈപ്പമംഗലം, എടത്തിരുത്തി, വലപ്പാട്,…

By :  Editor
Update: 2020-04-05 07:01 GMT

Report: ശ്രീജിത്ത് ശ്രീധരൻ

തൃശൂര്‍: മണപ്പുറം ഗ്രൂപ്പും ലയണ്‍സ് ക്ലബും ചേര്‍ന്ന് 'അതിജീവനത്തിന്‍റെ അന്നം' എന്ന പേരില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. കൈപ്പമംഗലം, എടത്തിരുത്തി, വലപ്പാട്, അഴിക്കോട്, ഏറിയാട്, കാട്ടൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ തീരദേശ മേഖലകളിലും കോളനികളിലുമായി കോവിഡ്19 പ്രതിസന്ധി മൂലം വരുമാന മാര്‍ഗമില്ലാതായ അഞ്ഞൂറോളം കുടുംബങ്ങള്‍ക്കാണ് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് തൃപ്രയാര്‍ ഡിവിഷനുമായി സഹകരിച്ചാണ് പദ്ധതി.


കമ്മ്യൂണിറ്റി കിച്ചണിന്‍റെ കാര്യക്ഷമമായ നടത്തിപ്പിന് വേണ്ടി അടിയന്തര ധന സഹായമായി വലപ്പാട് പഞ്ചായത്തിന് രണ്ടു ലക്ഷം രൂപയും തീരപ്രദേശത്തെ മറ്റുള്ള ആറ് പഞ്ചായത്തുകള്‍ക്ക് ഒരു ലക്ഷം രൂപയും നല്കുവാന്‍ ഇന്ന് നടന്ന അടിയന്തര യോഗത്തില്‍ തീരുമാനമായി മണപ്പുറം ഗ്രൂപ്പ് എം ഡി വി പി നന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള 'അതിജീവനത്തിന്‍റ അന്നം' പദ്ധതിയുടെ ഉദ്ഘാടനം അദ്ദേഹത്തിന്‍റെ പത്നിയും ലയണ്‍സ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318ഡി യുടെ ഡിസ്ട്രിക്ട് ചെയർപേഴ്‌സൺ സുഷമ നന്ദകുമാര്‍ നിര്‍വഹിച്ചു.

കിറ്റു വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ നേതൃത്വം നല്‍കി. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ശോഭ സുബിന്‍ , മണപ്പുറം ഫിനാന്‍സ് ചീഫ് പി.ആര്‍.ഒ സനോജ് ഹെര്‍ബേര്‍ട്ട്, ലയണ്‍സ് ഡിസ്ട്രിക്ട് ചെയർപേഴ്‌സൺ കെ.എം അഷ്‌റഫ് ,കൈപ്പ മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേഷ് ബാബു, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബൈന പ്രദീപ്, എടതുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി വിനു, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജിത പി.ഐ, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.കെതോമസ്, എക്കണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എന്‍ ജ്യോതിലാല്‍, സി.പി.ഐ(എം) നാട്ടിക ഏരിയ സെക്രട്ടറി പി.എം അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News