കോവിഡ് 19; മാധ്യമ സ്ഥാപനങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഗൂഗിള്‍
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാധ്യമങ്ങള്‍ക്ക് സഹായകവുമായി ഗൂഗിള്‍. ചെറുകിട, മധ്യവര്‍ഗ പ്രാദേശിക മാധ്യമങ്ങള്‍ക്ക് സഹായകമായാണ് ഗൂഗിള്‍ ജേണലിസം എമര്‍ജന്‍സി റിലീഫ് ഫണ്ട്…
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാധ്യമങ്ങള്‍ക്ക് സഹായകവുമായി ഗൂഗിള്‍. ചെറുകിട, മധ്യവര്‍ഗ പ്രാദേശിക മാധ്യമങ്ങള്‍ക്ക് സഹായകമായാണ് ഗൂഗിള്‍ ജേണലിസം എമര്‍ജന്‍സി റിലീഫ് ഫണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പകര്‍ച്ച വ്യാധിയുടെ കാലത്ത് യഥാര്‍ത്ഥ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് ഗൂഗിള്‍ സാമ്ബത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
10,000 ഡോളര്‍ നിലവാരത്തിലായിരിക്കും തുക സഹായധനമായി ലഭിക്കുക. ഇത് സ്ഥാപനങ്ങളുടെ വലുപ്പം അനുസരിച്ചും പ്രാദേശിക അടിസ്ഥാനത്തിലും വ്യത്യാസപ്പെടും. താത്പര്യമുള്ള പ്രസാധകര്‍ക്ക് ഫണ്ടിനായി അപേക്ഷിക്കാം. ഏപ്രില്‍ 29 ആണ് അവസാന തീയതി.